സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്  മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി തിരൂരില്‍ മെയ് നാലിന് ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍’ മത്സരം നടത്തുന്നു. തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 10 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ഥമാണ് മത്സരം. ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9847457465, 9072854551 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →