ന്യൂഡല്‍ഹി: വീണ്ടും വില വര്‍ധനയുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധിപ്പിച്ചിട്ടുണ്ട്.വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താനായാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം വരെ വില വര്‍ധിക്കും. വില വര്‍ധനവ് ഇന്നലെമുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇന്‍പുട്ട് ചെലവിലെ നിരന്തരമായ വര്‍ധനവ് കാരണം മാരുതി സുസുകി ഇന്ത്യ ഇതിനകം തന്നെ വാഹന വില 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 8.8 ശതമാനമാണ് വര്‍ധിപ്പിച്ചത്.സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി കമ്പനി പറയുന്നത്.

