ചെങ്ങന്നൂര്‍ : തൃശൂര്‍ മോഡല്‍ വിഷുക്കൈനീട്ടം ബിജെപി ചെങ്ങന്നൂരിലും നടപ്പിലാക്കിയെന്ന് സിപിഎം. കൈനീട്ടമെന്ന പേരില്‍ തരംതാന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ ചെങ്ങന്നൂരിലെ വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച ബിജെപി പ്രവര്‍ത്തകര്‍ സാമ്പത്തിക വിതരണം നടത്തുകയാണെന്ന് ഏരിാ കമ്മറ്റി ആരോപിച്ചു. വിഷുദിനത്തില്‍ ചെമന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് മുമ്പില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എംവി.ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു വിതരണം.
നാളിതുവരെ കാണിക്കാത്ത ശുഷ്ക്കാന്തിയോടെ വിഷുദിനത്തില്‍ ഇവര്‍ നടത്തിയ സാമ്പത്തിക വിതരണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുളള തിരക്കഥയുടെ ഭാഗമാണെന്നും വിശ്വാസികളെ സ്വാധീനിക്കാനുളള ശ്രമമാണ് ഇതിന് പിന്നിലെന്നും ഏരിയാ സെക്രട്ടറി എം ശശികുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംഘപരിവാറിന്റെ നയമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. ആളുകളെ സാമ്പത്തികം നല്കി സ്വാധീനിക്കുക എന്ന ഉത്തരേന്ത്യന്‍ പദ്ധതി നടപ്പിലാക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു മുതല്‍ ഇത്തരത്തിലുളള സാമ്പത്തിക വിതരണം വ്യാപകമായി നടപ്പാക്കുന്നുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കണക്കില്ലാതെ ചെലവഴിക്കുന്ന ഇത്തരം പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും എം ശശികുമാര്‍ ആവശ്യപ്പെട്ടു.