മതപരിവര്‍ത്തനം : തമിഴ്‌നാട്ടില്‍ അദ്ധ്യാപികക്കെതിരെ പരാതി

കന്യാകുമാരി : വിദ്യാര്‍ത്ഥികളെ മതം മാറ്റിയെന്നാരോപിച്ച അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. . കന്യാകുമാരിയിലാണ്‌ സംഭവം . തമിഴ്‌നാട്‌ കണ്ണാട്ടുവിള സര്‍ക്കാര്‍ സ്‌കൂള്‍ അ്‌ദ്ധ്യാപികയ്‌ക്കെതിരെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. തയ്യല്‍ അദ്ധ്യാപിക ക്ലാസ്‌ മുറിക്കുളളില്‍ ക്രിസ്‌ത്യന്‍ മതം പ്രചരിപ്പിക്കുകയും മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന്‌ വെളിപ്പെടുത്തുന്ന കുട്ടിയുടെ വീഡിയോ വൈറലായതിന്‌ പിന്നാലെയാണ്‌ നടപടി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ സ്‌കൂളിലെത്തി മറ്റുവിദ്യാര്‍ത്ഥികളില്‍ നിന്നും തെളിവെടുപ്പു നടത്തി. അദ്ധ്യാപിക ബൈബിള്‍ വായിക്കണമെന്ന്‌ പറയാറുണ്ടെന്നും ഉച്ചഭക്ഷണത്തിന്‌ ശേഷമുളള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സമാനരീതിയില്‍ നിരവധി ആരോപണങ്ങള്‍ ഉയരുന്നതായി എഐഡിഎംകെ നേതാവ്‌ കോവൈ സത്യന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →