പത്തനംതിട്ട: കാടറിയുന്നോരുടെ വയറെരിയാതിരിക്കാന്‍ എന്ന പേരില്‍ വേനല്‍ അവധികാലത്ത് എല്ലാ ദിവസവും മേയ് 31 വരെ പട്ടികവര്‍ഗ ഊരുകളിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 60 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും റാന്നി ഗുഡ്‌സമരിറ്റന്‍ ട്രസ്റ്റിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 13 ഉച്ചയ്ക്ക് ഒന്നിന് പ്ലാപ്പളളി കോളനിയില്‍ നടക്കും. പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

