കാട്ടാന ശല്യം അതിരൂക്ഷം : ചിന്നക്കനാലിലെ ആനകളെ കുറിച്ച് വനം വകുപ്പ് വ്യക്തമായ പഠനം നടത്തും

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തെ കുറിച്ച് പ്രശസ്ത ആന ഗവേഷകൻ ഡോ. സുരേന്ദ്ര വർമ്മയുടെ നേതൃത്വത്തിൽ പഠനം നടത്തും. കാട്ടാന ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്നതിന്റെ സാഹചര്യവും ഒപ്പം റേഡിയോ കോളർ ഘടിപ്പിച്ച് ആനകളെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കും. പ്രദേശത്തെ കാട്ടനകളെ കുറിച്ച് കണ്ടെത്തുന്ന കാര്യങ്ങൾ പ്രദേശവാസികളുമായി പങ്കുവയ്ക്കുന്നതിനുമാണ് തീരുമാനം.

കഴിഞ്ഞ ഏതാനം വർഷങ്ങളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. നിരവധി ആളുകളുടെ ജീവൻ കാട്ടാനക്കലിയിൽ പൊലിയുകയും ചെയ്തതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിലാണ് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം തേടുന്നതിന് വനംവകുപ്പ് നടപടി ആരംഭിച്ചത്. ഇതിൻറെ ഭാഗമായിട്ടാണ് ഡിഎഫ്ഒ രാജു ഫ്രാൻസീസിന്റെ നിർദേശ പ്രകാരം പ്രശസ്ത ആന ഗവേഷഷകൻ ഡോ. സുരേന്ദ്രവർമ്മ ഇടുക്കിയിലെത്തിയത്. പ്രദേശത്ത് കാട്ടാകൾ തമ്പടിക്കുന്നതിൻറെ കാരണം കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. എന്നാൽ കാട്ടിൽ തീറ്റയില്ലാത്തതിനാലാണ് കാട്ടാനകൾ കാടിറങ്ങുന്നതെന്ന് പറയാനാകില്ലെന്നും ഇഷ്ടപ്പെട്ട വിഭവങ്ങൾ തേടിയാകും കാട്ടാനകൾ എത്തുന്നതെന്നും സുരേന്ദ്ര വർമ്മ വ്യക്തമാക്കി.

ബംഗ്ലാദേശിൽ നടത്തിയ പഠനത്തിൽ നിന്നും ഇത് വ്യക്തമായതാണ്. അത് തന്നെയാകാം ചിന്നക്കനാലിലേയും സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിലെ ആനകളെ കുറിച്ച് വ്യക്തമായ പഠനം നടത്തും. പഠനത്തിൽ കണ്ടെത്തുന്ന കാര്യങ്ങളും നടപ്പിലാക്കേണ്ട പദ്ധതികളും സംബന്ധിച്ച് ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനുമാണ് ആദ്യഘട്ടത്തിൽ വനംവകുപ്പിന്റെ ശ്രമം. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാവും പ്രശനപരിഹാരമെന്ന് അധികൃതർ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →