എറണാകുളം: മട്ടാഞ്ചേരി സ്റ്റാർമൂലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സപ്ലൈകോ മാവേലി സ്റ്റോർ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരള ഭക്ഷ്യ പൊതുവിതരണ ഉപഭോകൃത ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടന കർമ്മം ഓൺലൈനായി നിർവഹിച്ചു. വിൽപ്പനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ. അധ്യക്ഷത വഹിച്ചു. സർക്കാർ സബ്സിഡിയിലൂടെ വില പരിമിതപ്പെടുത്തി നൽകുന്ന അവശ്യസാധനങ്ങൾ സാധാരണ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണെന്നും ജനങ്ങൾ അത് പൂർണമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ആദ്യവില്പന നിർവഹിച്ചു. എറണാകുളം സപ്ലെകോ ചെയർമാനും എം.ഡിയുമായ ഡോ.സഞ്‌ജീബ് പട്ജോഷി, പൊതു പ്രവർത്തകരായ എം.എ താഹ, കെ. കെ. ഭാസ്കരൻ, പി.എച്ച്. നാസർ തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം: മട്ടാഞ്ചേരി സപ്ലൈകോ മാവേലി സ്റ്റോർ ഇനി മുതൽ പുതിയ കെട്ടിടത്തിൽ
