ഇന്ത്യന്‍ റൂപേ പേയ്മെന്റ് കാര്‍ഡ് ഇനി നേപ്പാളിലും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രോണിക്ക് പേയ്മെന്റ് സംവിധാനമായ റൂപേ പേയ്മെന്റ് കാര്‍ഡ് നേപ്പാളിലും ഉപയോഗിക്കാം.റൂപേ കാര്‍ഡ് സേവനം നടപ്പിലാക്കുന്ന നാലാമത്തെ രാജ്യമാണ് നേപ്പാള്‍. യു.എ.ഇ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് റൂപേ കാര്‍ഡിന് നേപ്പാള്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നുവെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പുതിയ നീക്കം ഉഭയകക്ഷി വിനോദസഞ്ചാര പ്രവാഹം സുഗമമാക്കുന്നതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ബഹുമുഖ പേയ്മെന്റ് സംവിധാനം എന്ന റിസര്‍വ് ബാങ്കിന്റെ വീക്ഷണത്തിന്റെ ഭാഗമായി 2012ലാണ് റൂപേ കാര്‍ഡ് പദ്ധതി ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →