മുട്ടില്‍ മരംമുറിക്കേസ്‌ : വെട്ടിലായി സാജന്‍

കൊച്ചി ; മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ വനംവകുപ്പ്‌ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനടക്കം നാല്‌ ഐഎഫ്‌ എസ്‌ ഉേേദ്യാഗസ്ഥരുടെ സ്ഥലം മാറ്റം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ (സി.എ.ടി) സ്‌റ്റേ ചെയ്‌തു. ദക്ഷിണ മേഖലാ ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്ററായിരുന്ന (സിസിഎഫ്‌) സഞ്‌ജയന്‍കുമാര്‍, ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്ന ഡികെ വിനോദ്‌ കുമാര്‍ എന്നിവരുടെ സ്ഥലം മാറ്റമാണ്‌ സ്‌റ്റേ ചെയ്‌തതെങ്കിലും ഫലത്തില്‍ സാജന്റെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും സര്‍ക്കാരിന്‌ നടപ്പാക്കാനാവില്ല. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തിയേയും സ്ഥലം മാറ്റിയിരുന്നു.

സ്ഥലം മാറ്റ ഉത്തരവ്‌ പ്രഥമ ദൃഷ്ട്യാ ചട്ടവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയ സിഎടി ജൂഡീഷ്യല്‍ അംഗം പി.മാധവന്‍ ,അഡ്‌മിനിസ്‌ട്രേറ്റീവ്‌ അംഗം കെ.വി ഈപ്പന്‍ എന്നിവരുള്‍പ്പെട്ട എറണാകുളം ബെഞ്ച്‌ ഹര്‍ജികള്‍ ഏപ്രില്‍ 7ന്‌ വീണ്ടും പരിഗണിക്കും.

സഞ്‌ജയന്‍കുമാറിനെ വര്‍ക്കിംഗ്‌ പ്ലാന്‍ ആന്‍ഡ്‌ റിസേര്‍ച്ച്‌ സിസിഎഫ്‌ ആയി ഫോറസ്‌റ്റ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മാറ്റിയാണ്‌ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സാജനെ ആ പദവിയില്‍ നിയമിച്ചത്‌. മുട്ടില്‍ കേസില്‍ എന്‍.ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കിയ വിനോദ്‌ കുമാറിനെ ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായി കൊല്ലത്തേക്കാണ്‌ മാറ്റിയത്‌. വിനോദ്‌ കുമാര്‍ ഇതോടെ സാജന്റെ കീഴുദ്യോഗസ്ഥനായി.

2020 ഏപ്രില്‍ 23നാണ്‌ സഞ്‌ജയന്‍കുമാറിനെ ദക്ഷിണ മേഖലാ സിസിഎഫായി നിയമിച്ചത്‌. ഐഎഫ്‌എസ്‌ ചട്ടപ്രകാരം മാറ്റത്തിന്‌ സിവില്‍ സര്‍വീസ്‌ ബോര്‍ഡിന്റെ ശുപാര്‍ശ വേണം. .പൊമേഷന്‍,വിരമിക്കല്‍ തുടങ്ങി ഒഴിവാക്കാനാവാത്ത കാരണങ്ങലില്ലെങ്കില്‍ കുറഞ്ഞത്‌ രണ്ടുവര്‍ഷം തുടരാന്‍ അനുവദിക്കണം. ഇവയൊക്കെ ലംഘിച്ചാണ്‌ തന്നെ മാറ്രിയതെന്നും സാജനെ രണ്ടുപദവി മുളിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കി സ്ഥലം മാറ്റിയത്‌ നിയമ വിരുദ്ധമാണെന്നും സഞ്‌ജയന്‍ കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →