ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ കടല്‍പാലത്തില്‍ സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ അല്‍ഭുതകരമായി രക്ഷപെട്ടു. 2022 ഏപ്രില്‍ 2 ശനിയാഴ്‌ച രാത്രി 9.40 നായിരുന്നു അപകടം. കടല്‍പ്പാലത്തിന് സമാന്തരമായി പൈപ്പുകൊണ്ട് നിര്‍മിച്ച തട്ട് തിരയില്‍പെട്ട് തകരുകയായിരുന്നു. കാമറാമാനുള്‍പ്പെട നാലുപേരാണ് അപകടത്തില്‍ പെട്ടത്. ഒറ്റപ്പാലം സ്വദേശി അഭിഷേക്, വയനാട് സ്വദേശി ബബൂല്‍, ആലപ്പുഴക്കാരായ ബേബി, വിജേഷ് എന്നിവരാണ് അപകടത്തില്‍ പെട്ടത്. കോസ്‌റ്റല്‍ വാര്‍ഡന്മാരും ടൂറിസം പോലീസും ചേര്‍ന്നാണ് തിരയില്‍ പെട്ട് കരയിലേക്ക നീങ്ങാനാവാതെ പാലത്തിലെ കമ്പിയിലും മറ്റും തൂങ്ങിക്കിടന്ന ഇവരെ രക്ഷപെടുത്തിയത. തിരയുടെ ശക്തിമൂലം തിരികെ കരയിലേക്ക് പോകാനാവാതെ ക്യാമറയും മറ്റ് ഉപ കരണങ്ങളുമായി കുടുങ്ങുകയായിരുന്നു.
പകല്‍ സമയത്ത കപ്പലിനോട് ചേര്‍ന്ന് ഷൂട്ടിംഗ് നടത്തിയ സംഘം രാത്രിയോടെയാണ് കടല്‍പാലത്തിന് സമീപം സെറ്റിട്ടത്. പകല്‍ സമയം ഷൂട്ടിംഗ് ശ്രദ്ധയില്‍പെട്ട് ടുറിസം സ്‌റ്റേഷന്‍ സെ്‌ഐ സംഘത്തോട് ട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ തുറമുഖ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചതായാണ് അറിയിച്ചത്. എന്നാല്‍ പ്രദേശത്ത് ഷൂട്ടിംഗ് നടക്കുന്ന വിവരം അധികൃര്‍ ടൂറിസം സ്‌റ്റേഷനിലോ പരിധിയിലുളള പോലീസ് സ്‌റ്റേഷനിലോ അറിയിച്ചിരുന്നില്ല.
രാത്രിയില്‍ വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. പലസിനിമാ സംഘങ്ങളും ദ്രവിച്ച പഴയ കടല്‍പാലത്തില്‍ താല്‍ക്കാലികമായിുതട്ടുണ്ടാക്കിയാണ് കടപ്പുറ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. പൊന്തുവളളം ലൈഫ് ബോയ എന്നിവ ഉപയോഗിച്ചാണ് അപകടത്തില്‍ പെട്ടവരെ കരക്കെത്തിച്ചത്. ആന്‍റണി വര്‍ഗാസ് നായകനായ “ലൈല” എന്ന സിനിമയുടെ ചിത്രീകരണം ഒരാഴ്‌ചയായി ആലപ്പുഴ ബീച്ചിലും പരിസര പ്രദേശങ്ങളിലും നടന്നുവരികയാണ്
സൗത്ത് സിഐ എസ് അരുണ്‍ , ടൂറിസം പോലീസ് എസ്‌ഐ പി.ജയറാം പോലീസുകാരായ ബിജി വിന്‍സന്റ്, കോസ്‌റ്റല്‍ വാര്‍ഡന്മാരായ രഞ്‌ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷപ്രവര്‍ത്തനം.

