മലപ്പുറം: ടൂറിസം മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ സാധ്യതകള്‍’ : സംവാദം സംഘടിപ്പിച്ചു

മലപ്പുറം: ടൂറിസം മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ മത്സര ബുദ്ധിയുള്ളവരാകണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വിപിന്‍ ചന്ദ്ര പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കൊണ്ടോട്ടി ഗവ. കോളജിലെ ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗവുമായി സഹകരിച്ച് നടത്തിയ സംവാദത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ടൂറിസം മേഖല ഉണര്‍ന്നു തുടങ്ങിയതായും അതിമനോഹരങ്ങളായ മലകളും വനമേഖലയും പുഴകളും കൊണ്ട് സമ്പന്നമായ മലപ്പുറം ജില്ല ടൂറിസം രംഗത്ത് വലിയ സാധ്യതകളുള്ള പ്രദേശമാണെന്നും വിദ്യാര്‍ത്ഥികള്‍  സമര്‍പ്പിക്കുന്ന പുതിയ പദ്ധതികള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും കെ.റ്റി.ഡി.സി ജില്ലാ സെക്രട്ടറി പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുള്‍ ലത്തീഫ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു.  അധ്യാപകരായ  ഡോ. ജി ലക്ഷ്മി, ഇ.കെ സജീര്‍, അര്‍ഷക്,  മുജീബ് റഹിമാന്‍  എന്നിവര്‍  സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →