ന്യൂഡല്‍ഹി: മാര്‍ച്ച് മാസത്തിലെ ജി.എസ്.ടി. വരുമാനത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ മാസം ചരക്കുസേവന നികുതിയായി പിരിച്ചെടുത്തത് 1,42,095 കോടി രൂപയാണ്. ജനുവരിയിലെ റെക്കോഡാണ് തിരുത്തി കുറിച്ചത്. അന്ന് 1,40,986 കോടി രൂപയായിരുന്നു ജി.എസ്.ടി. വരുമാനം.
മാര്‍ച്ചില്‍ കേന്ദ്ര ജി.എസ്.ടി വരുമാനം 25,830 കോടി രൂപ വരും.സംസ്ഥാന ജിഎസ്ടി 32,378 കോടി രൂപയാണ്. ഐ.ജി.എസ്.ടിയാണ് ഏറ്റവും കൂടുതല്‍. 74,470 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്.ഇതില്‍ 39,131 കോടി രൂപയും സാധനസാമഗ്രികളുടെ ഇറക്കുമതിയിലൂടെയാണ് സമാഹരിച്ചത്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം 2,089 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മാര്‍ച്ചിലെ ജി.എസ്.ടി വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.

