മെഴുവേലി പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യം


മെഴുവേലി പഞ്ചായത്തിന്റെ സമഗ്രമായ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മെഴുവേലി 2025 എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി പഞ്ചായത്തിന്റെ വികസനം സംബന്ധിച്ച് പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ പദ്ധതിയായി മെഴുവേലി 2025 മാറും. സാമ്പത്തിക മുന്നേറ്റം, സാമൂഹിക മാറ്റം, കുടുംബത്തിലെ ഒരാള്‍ക്ക് ഉപജീവനം, കുടുംബത്തിന് വരുമാനം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുടെ ജല ലഭ്യത ഉറപ്പാക്കല്‍, ജലസംരക്ഷണം ഉറപ്പാക്കല്‍, മഴവെള്ള സംരക്ഷണം, കിണര്‍ റീച്ചാര്‍ജിംഗ്, എന്നിവയും പദ്ധതിയിലൂടെ സാധ്യമാക്കും. പദ്ധതിയുടെ ഭാഗമായി സാമൂഹിക സാമ്പത്തിക സര്‍വേയും സമഗ്ര നീര്‍ത്തട പദ്ധതിയും പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →