കൊച്ചി: ഫിയോകിന്റെ പരിപാടിയിൽ നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത്. താൻ ദിലീപിന്റെ വീട്ടിൽ പോയതല്ല. ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിലും തന്നെ അതിൽ കഴുവേറ്റണ്ട കാര്യവുമില്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താൻ പോയത്. താൻ കയറുന്ന വിമാനത്തിൽ ദിലീപുണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ മുഖമാണെങ്കിലു൦ സിനിമാ പ്രവ൪ത്തകരുമായുള്ള ബന്ധം തുടരു൦. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.