മമ്മുട്ടിയുടെ പുതിയ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ബാദുഷ

ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഈ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ബാദുഷ. ഇന്നേദിവസം ചിത്രീകരണം ആരംഭിച്ച മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെയും സഹ നിര്‍മ്മാതാവ് ബാദുഷ തന്നെയാണ്.

ജോജു ജോര്‍ജ്ജിനെ നായകനാക്കി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ പ്രൊജക്‌ട് ഡിസൈനര്‍: ബാദുഷ എന്‍.എം. ആണ്. ആന്റണി വര്‍ഗീസ്- ടിനു പാപ്പച്ചന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘അജഗജാന്തര’ത്തിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തന്നെയാണ്.

മെയ്ഡ് ഇന്‍ ക്യാരവാന്‍’ റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച്‌ നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →