കാട്ടാന കൊന്ന ആളുടെ മൃതദേഹം ഫോറസ്റ്റ് സ്റ്റേഷനിൽ ഉപേക്ഷിച്ച് നാട്ടുകാർ


ഇടുക്കി : ചിന്നക്കനാലിൽ 30 – 03 – 2022 ന് പുലർച്ചെ വീട്ടുമുറ്റത്ത് വെച്ച് കൊലപ്പെടുത്തിയ സിംഗുകണ്ടം കൃപാസനത്തിൽ ബാബുവിനെ മൃതദേഹം നാട്ടുകാർ ചിന്നക്കനാൽ ഫോറസ്റ്റ് സ്റ്റേഷനിൽ ഉപേക്ഷിച്ചത് സംഘർഷമായി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തിയ പ്രതിഷേധം ശാന്തമ്പാറ പോലീസ് ഇടപെട്ട് പരിഹരിക്കുന്നതുവരെ ഗുരുതര സാഹചര്യമായി തുടരുകയായിരുന്നു.

Read More: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം: കർഷകതൊഴിലാളി കൊല്ലപ്പെട്ടു


ചിന്നക്കനാൽ വില്ലേജിലെ കൃഷിക്കാരെയും പട്ടയക്കാരായ ആദിവാസികളെയും ഒഴിവാക്കി പ്രദേശം വനഭൂമി ആക്കാനുള്ള വനംവകുപ്പ് പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്ത് ആനകൾ തങ്ങുന്ന സാഹചര്യം സൃഷ്ടിക്കുന്നു എന്നാരോപിച്ച് നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. കൈവശ ഭൂമിയിലെയും ആദിവാസി പട്ടയഭൂമിയിലെയും പുൽമേടുകൾക്കും വെളിമ്പറമ്പുകൾക്കും ഫോറസ്റ്റ് വാച്ചർമാരെ കൊണ്ട് തീ വെച്ച് ഇളം പുൽ വളരാനുള്ള സാഹചര്യം ഒരുക്കി ആനയെ ആകർഷിക്കുന്നതിനായി കർഷകർ ആരോപിച്ചു. ഒളിച്ചു നടന്ന് തീ വെക്കുന്നതിനിടെ വാച്ചർമാരെ നാട്ടുകാർ പിടികൂടിയിരുന്നു.വന്യജീവി ആക്രമണത്തിന്റെ സാഹചര്യം സൃഷ്ടിച്ച് കൃഷിക്കാരുടെ ഭൂമി പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം സമീപ വർഷങ്ങളിൽ ഇരുപതിലേറെ പേരുടെ ജീവനെടുത്തു എന്ന് നാട്ടുകാർ പറഞ്ഞു. വാച്ചർ മാരുടെ പുൽമേട് കത്തിക്കലിന്റെ ബാക്കിപത്രമായി വേനൽ ആരംഭിക്കുന്നതോടെ കാട്ടാന ആക്രമണം വർദ്ധിക്കുമെന്ന പരാതി ശരിവെച്ചു കൊണ്ടാണ് ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്ത് വെച്ച് ഗൃഹനാഥനെ ആന കൊന്നത്.

Read More : ആനയെ ആകർഷിക്കാൻ ഇളം പുല്ല് വളർത്താൻ മലമേടുകൾ കത്തിച്ച് വനം വകുപ്പ്


അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ചിന്നക്കനാലിൽ എത്തിച്ച മൃതദേഹം സംസ്കരിക്കാതെ ഫോറസ്റ്റ് ഓഫീസിൽ ഉപേക്ഷിക്കുവാനായിരുന്നു നാട്ടുകാരുടെ ശ്രമം. ഒന്നരമണിക്കൂറിധികമായി സംഘർഷാവസ്ഥ തുടരുന്നു. 09-04-2022 ന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചു ചേർത്ത് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൽ രാത്രി ഏഴുമണിയോടെ നാട്ടുകാർ മൃതദേഹം സംസ്ക്കാരത്തിനായി എടുത്തു കൊണ്ടുപോയി. അതോടെ സംഘർഷം അവസാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →