കൊച്ചി: 26/03/22 ശനിയാഴ്ച മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് പൊതു അവധിയും ട്രേഡ് യൂണിയൻ സമരവും ഒരുമിച്ച് വന്നതാണ് നാല് ദിവസം തുടർച്ചയായി ബാങ്ക് പണിമുടക്കാൻ കാരണം.
മാർച്ച് 26,27,28,29 തിയതികളിലാണ് ബാങ്ക് അവധി. മാർച്ച് 26, 17 തിയതികളിൽ പൊതു അവധിയാണ് ( ശനിയും, ഞായറും). മാർച്ച് 28, 29 തിയതികളിൽ ട്രേഡ് യൂണിയൻ ട്രൈക്കാണ്.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ എന്നിവരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും ഈ സംഘടനകളിലൊന്നിൽ ഭാഗമായതിനാൽ ബാങ്ക് പ്രവർത്തനം തടസപ്പെടും. പൊതുമേഖലാ ബാങ്ക്, സ്വകാര്യ, കോപറേറ്റീവ് ബാങ്കുകളേയും പണിമുടക്ക് ബാധിക്കും. എന്നാൽ ന്യൂ ജനറേഷൻ ബാങ്കുകളെ പണിമുടക്ക് ബാധിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.
നാല് ദിവസത്തെ അടച്ചിടലിന് ശേഷം മാർച്ച് 30, 31 തിയതികളിൽ ബാങ്ക് വീണ്ടും തുറക്കും. ഏപ്രിൽ 1നും ബാങ്ക് അവധിയായിരിക്കും.