ബാംഗ്ലൂര്‍: വിവാഹത്തിന് ശേഷം ഭാര്യയെ ക്രൂരമായ ലൈംഗിക വിനോദങ്ങള്‍ക്കിരയാക്കിയാല്‍ ബലാത്സംഗ കുറ്റം ചുമത്താമെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹം പോലുള്ള ഒരു സ്ഥാപനം ഒരു പുരുഷനും പ്രത്യേകാവകാശം നല്‍കുന്നില്ലെന്നും സ്ത്രീയോട് ക്രൂരവും മൃഗീയവുമായി പെരുമാറുന്നതിനുളള ലൈസന്‍സല്ല വിവാഹമെന്നും കോടതി വ്യക്തമാക്കി. ഭാര്യയെ ‘ലൈംഗിക അടിമയാക്കാന്‍’ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗ കുറ്റം ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടാണ് കോടതിയുടെ നിര്‍ണായകമായ നിരീക്ഷണം. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അത് സ്ത്രീകളില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്കിടയാക്കും. ഭര്‍ത്താവിന്റെ ഇത്തരം പ്രവൃത്തികള്‍ ഭാര്യയെ വല്ലാതെ ഭയപ്പെടുത്തുമെന്നും അവരുടെ ആത്മാവിനെ മുറിപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള ലൈംഗികാതിക്രമം ബലാത്സംഗമായി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി.അതേസമയം, വൈവാഹിക ബലാത്സംഗം കുറ്റമായി അംഗീകരിക്കണമോ എന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. നിയമസഭയാണ് അത് പരിഗണിക്കേണ്ടത്. ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഭര്‍ത്താവിന്റെ മേല്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മാത്രമാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി പറഞ്ഞു.
ഭാര്യയെ ക്രൂരമായ ലൈംഗിക വിനോദങ്ങള്‍ക്കിരയാക്കിയാല്‍ ബലാത്സംഗ കുറ്റം ചുമത്താമെന്ന് കര്‍ണാടക ഹൈക്കോടതി
