മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിങ് പാര്‍ട്ടി വിട്ടു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) മുന്‍ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിക്രമാദിത്യ സിങ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ വികാരവും അഭിലാഷവും മനസ്സിലാക്കുന്നതിലും പ്രതിഫലിപ്പിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →