ഒഡീഷയിൽ നിന്നും പശ്ചിമബംഗാളിലേക്ക് ഉംപുൺ രക്ഷാപ്രവർത്തനത്തിന് പോയ 50 എൻഡിആർഎഫ് പ്രവർത്തകർക്ക് കൊറോണ.

ഒഡീഷ : പശ്ചിമബംഗാളിൽ ഉംപുൺ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത 50 എൻഡിആർഎഫ് പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചു.
ഒഡിഷയിലെ കഠക് ജില്ലയിലെ മുംബൈ ബറ്റാലിയനിൽ നിന്നുള്ള അംഗങ്ങൾക്ക് ആണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

രക്ഷാപ്രവർത്തനത്തിന് പോയവരിലൊരാൾക്ക് കൊറോണ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേതുടർന്നുള്ള പരിശോധനയിലാണ് ഈ കേസുകൾ കണ്ടെത്തിയത്. ആർക്കും രോഗലക്ഷണം ഇല്ല.

173 പേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മെയ് 20 നാണ് ഉംപുൺ വീശിയത്. രക്ഷാപ്രവർത്തകർ ഒന്നര ലക്ഷത്തോളം ആളുകൾ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →