വനിത സംരക്ഷണ ഓഫീസിൽ പ്രവർത്തിക്കുന്ന വിധവ സഹായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിധവകൾക്കായി മിനി ലോൺഡ്രി യൂണിറ്റ് ഉപകരണങ്ങൾ നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വിതരണോദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എൽഐസി ക്ലാസ് വൺ ഓഫീസേഴ്സ് അസോസിയേഷനാണ് വാഷിംഗ് മെഷീനുകൾ നൽകിയത്. ജില്ലാ വനിത ശിശുവികസന ഓഫീസർ പി ദേന ഭരതൻ അധ്യക്ഷത വഹിച്ചു. എഡിഎം കെ കെ ദിവാകരൻ, വനിത സംരക്ഷണ ഓഫീസർ പി സുലജ, എൽഐസി ക്ലാസ് വൺ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി പ്രീത പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് വിധവകളെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തത്
മിനി ലോൺഡ്രി യൂണിറ്റ് ഉപകരണങ്ങൾ വിതരണം ചെയ്തു
