മലപ്പുറം: നിലമ്പൂര്‍ വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി

മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍  നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവാ സെന്‍സസ് നടത്തുന്നത്. ലോകത്ത് ആകെയുള്ള ബംഗാള്‍ കടുകളില്‍ 80 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. എല്ലാ സെന്‍സസുകളിലും കടുവകളുടെ സാന്നിധ്യം കണ്ടെത്താറുമുണ്ട്.  2017-2018ലെ സെന്‍സസില്‍ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലായി 10 കടുവകളുടെയും രണ്ടു കടുവ കുട്ടികളുടെയും സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ മികച്ച ടൈഗര്‍ റിസര്‍വായി തിരഞ്ഞെടുക്കപ്പെട്ട പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ മേല്‍നോട്ടത്തിലാണ് നിലമ്പൂര്‍ വന മേഖലയില്‍ കടുവ സെന്‍സസ്  നടത്തുന്നത്. റിമോട്ടിങ്  സെന്‍സസ് ഉപയോഗിച്ച് ശാസ്ത്രീയമായി  എട്ട് ദിവസങ്ങളിലായി നടക്കുന്ന സെന്‍സസിന്റെ പരിശീലനം നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നോര്‍ത്ത് എ.സി.എഫ് എം.പി  രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ സയന്റിസ്റ്റ് ഡോ: ബാലസുബ്രമണ്യന്‍, വൈല്‍ഡ് ലൈഫ് വിദഗ്ധന്‍ വിഷ്ണു എന്നിവര്‍ ക്ലാസെടുത്തു. നോര്‍ത്ത് ഡിവിഷനില്‍ 39 സൗത്തില്‍ 21 ഉള്‍പ്പെടെ 60 ബ്ലോക്കായി തിരിച്ചാണ് സര്‍വെ നടത്തുന്നത്.  ഒരു ബ്ലോക്കില്‍ ഒരു ട്രൈനിയും ഒരു സ്റ്റാഫും രണ്ട് വാച്ചര്‍മാരും ഉള്‍പ്പെടെ നാല് പേര്‍ ഉണ്ടായിരിക്കും. പരിശീലനത്തിന്  ശേഷം ഗ്രൂപ്പുകളായി തിരിഞ്ഞ് സെന്‍സസ് തുടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →