മലപ്പുറം : കരുവാരക്കുണ്ട് വട്ടമലയില്‍ വീണ്ടും കടുവകളെത്തി നാട്ടുകാരും വനപാലകരും നോക്കിനില്‍ക്കെ പിടികൂടിയ ആടിനെ കടുവകള്‍ ഭക്ഷിച്ചു. വട്ടമല തോരക്കാടന്‍ അലവിയുടെ മേയാന്‍ വിട്ട ആടിനെയാണ് കടുവകള്‍ പിടികൂടിയത്. 2022 മാര്‍ച്ച 12 ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം .പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്തെ പാറമടയുടെ മുകളില്‍ മൂന്ന് കടുവകളെ കണ്ടു.രണ്ട് വിലയ കടുവകളും ഒരു കുഞ്ഞും അടങ്ങുന്ന സംഘമാണ് ആടിനെ ഭക്ഷിക്കുന്നത് നാട്ടുകാര്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്
ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയശേഷം കൂട് സ്ഥാസ്ഥാപിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനപാലകര്‍ പറഞ്ഞു. കരുവാരക്കുണ്ടില്‍ നിന്ന് എടത്തനാട്ട് കരയിലേക്ക് പോകുന്ന റോഡില്‍ നിന്ന് ഏതാനം മീറ്ററുകള്‍ക്കപ്പുറത്താണ് ഇപ്പോള്‍ കടുവകളെ കണ്ടത്. ഇത് നാട്ടുകാരെ കൂടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്. . ഭീതിമൂലം റബര്‍ടാപ്പിംഗ് തൊഴിലാളികള്‍ നിര്‍ത്തിവച്ചു.

