കബഡി താരം സന്ദീപ് സിംഗ് നംഗല്‍ വെടിയേറ്റു മരിച്ചു

ജലന്ധര്‍: ഇന്ത്യന്‍ കബഡി താരവും ദേശീയ ടീമിന്റെ മുന്‍ നായകനുമായ സന്ദീപ് സിംഗ് നംഗല്‍ വെടിയേറ്റു മരിച്ചു. പഞ്ചാബില്‍ ജലന്ധറിലെ മല്ലിയന്‍ കലന്‍ ഗ്രാമത്തില്‍ വച്ച് കബഡി മത്സരത്തിനിടെയാണ് താരത്തിന് വെടിയേറ്റത്. നാലംഗ അക്രമി സംഘം സന്ദീപിന്റെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരങ്ങള്‍ക്ക് പിറകില്‍ മറഞ്ഞിരുന്ന് അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം എട്ടുതവണയോളം നിറയൊഴിച്ചുവെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →