കൊച്ചി : ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിവാദമായ പ്രസ്‌താവനക്കെതിരെ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്. കണ്‍സഷന്‍ ഔദാര്യമല്ലെന്നും വിദ്യാര്‍ത്ഥികളുടെ അവകാശമാമെന്നുമാണ് പ്രധാന വിമര്‍ശനം. സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പരാമര്‍ശമാണ്സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
വന്‍കിട ഇടപാടുകള്‍ നടത്തുന്നവര്‍ പോലും രണ്ടുരൂപയെ ബഹുമാനിക്കാറുണ്ടെന്ന് ജൂഡ് പറയുന്നു. ഓരോ പൈസയും അദ്ധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും അത് ചെലവാക്കുമ്പോള്‍ നാണമുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ജൂഡ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ ചൂണ്ടി ക്കാണിക്കുന്നു. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടുമതി പിള്ളേരുടെ നെഞ്ചത്ത് കയറുന്നതെന്ന് ജൂഡ് കൂട്ടിച്ചേര്‍ത്തു.

