തിരുവനന്തപുരം : നവവധുവായ 19 കാരി വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് 8 മാസം പിന്നിടുമ്പോഴാണ് സംഭവം. 2022 മാര്‍ച്ച 12 ശനിയാഴ്ച രാത്രി 9.30 ഓടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശ്രുതിയുടെ ഭര്‍ത്താവ് അനന്തു വിദേശത്താണ് . ശ്രുതിയെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് അനന്തു വിദേശത്തേക്ക് പോയത്. ജീവിക്കാന്‍ മനസമാധാനമില്ലെന്നും ഭര്‍ത്താവ് പാവമാണെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ക്വസറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക മാറ്റി.

