ഓണ്‍ലൈന്‍ പഠന സഹായവുമായി തൃശൂര്‍ ജില്ലയില്‍ എജ്യു ഹെല്‍പ്

തൃശൂര്‍ : ഓണ്‍ലൈന്‍ പഠന സഹായവുമായി ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം രംഗത്ത്. എജ്യു ഹെല്‍പ് എന്ന പേരില്‍ ആരംഭിച്ച പുതിയ പദ്ധതിയ്ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം. കേച്ചേരി അല്‍-അമീന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സംഭാവന ചെയ്ത ടെലിവിഷന്‍, പ്രോഗ്രാം ഓഫീസര്‍ പി എം റയ്യാനത്തില്‍ നിന്ന് ഏറ്റുവാങ്ങി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ചിമ്മിനി ഡാമിനടുത്ത് ഒളയപറമ്പ് കോളനിയിലെ ക്ലസ്റ്ററില്‍ ഈ ടെലിവിഷന്‍ സ്ഥാപിക്കും.

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ലാപ്പ്ടോപ്പ്, ടെലിവിഷന്‍, പഠനക്കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ 100 എല്‍ ഇ ഡി ടി വികളാണ് വിതരണം ചെയ്യുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏതൊക്കെ ഇടങ്ങളിലാണ് ടി വിയും മറ്റു പഠനോപകരണങ്ങളും ആവശ്യമുള്ളതെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍.

ഹയര്‍സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. കരീം, എന്‍.എസ്.എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.വി പ്രതീഷ്, അസി. കോ ഓര്‍ഡിനേറ്റര്‍, ഇ.ഡി.ഷാജു, നാഷണര്‍ സര്‍വീസ് സ്‌കീം പെര്‍ഫോമന്‍സ് കമ്മിറ്റി അംഗങ്ങളായ പി വി വേണുഗോപാലന്‍, ജി റസല്‍, ലിന്റോ വടക്കന്‍, സി ഡി ജിന്നി, ബിനോയ് തോമസ് എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4989/Newstitleeng.htm


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →