പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ലോക വൃക്കദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി നിര്‍വഹിച്ചു. ആശുപത്രി ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സി.ആര്‍. ജയശങ്കര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍. പത്മകുമാരി ദിനാചരണ സന്ദേശം നല്‍കി. പത്തനംതിട്ട ജനറല്‍ ആശുപത്രി എ.ആര്‍.എം.ഒ ഡോ.ജിബി വര്‍ഗീസ്, ഡയറ്റീഷ്യന്‍ കെ.ആര്‍. സരസ്വതി എന്നിവര്‍ ബോധവത്ക്കരണ ക്ലാസുകള്‍ നയിച്ചു. ജില്ലാ ഡെപ്യുട്ടി എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍. ദീപ, നഴ്‌സിംഗ് സൂപ്രണ്ട് അന്നമ്മ, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗീതാകുമാരി, ഡയാലിസിസ് യൂണിറ്റ് സ്റ്റാഫ് നഴ്‌സ് ദീപാ ജയപ്രകാശ്, പിആര്‍ഒ സുധീഷ് ജി. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

