വയനാട്: വൈത്തിരി താലൂക്ക് ആശുപത്രിയും എന്‍.പി.പി.സി.ഡി വയനാടും സംയുക്തമായി ലോക കേള്‍വി ദിനം ആചരിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന് ജോസഫ് സേവ്യര്‍ അധ്യക്ഷത വഹിച്ചു. കേള്‍വി വാരാചാരണത്തിന്റെ ഭാഗമായി സൗജന്യ കേള്‍വി പരിശോധന ക്യാമ്പ്, ക്വിസ്, പോസ്റ്റര്‍ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു കോക്ലിയര്‍ ഇപ്ലാന്റീ കുട്ടികളുടെ കലാ പരിപാടികളും, ശബ്ദമലിനീകരത്തെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫിലിം ഡെസിബെലും പ്രദര്‍ശിപ്പിച്ചു. കേള്‍വി സംരക്ഷിക്കേണ്ടത് ആവശ്യകത എന്ന വിഷയത്തില്‍ ഓഡിയോളജിസ്റ്റ് മിനു സജി, ആര്. ബി. എസ് കെ നേഴ്സ് നാദാഷ ബാലകൃഷ്ണന്, എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. പി ആര് ഒ അജയ് ദാസ്, ഡോ. സുബിന് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
വയനാട്: ലോക കേള്‍വി ദിനം ആചരിച്ചു
