മോസ്കോ: യുക്രെയ്നില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ മോസ്കോയിലും സെയിന്റ് പീറ്റേഴ്സ്ബര്‍ഗിലും തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത്. യുക്രെയ്നെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഓണ്‍ലൈന്‍ ഹരജിയില്‍ ഇതുവരെ 7,80,000 (7.80 ലക്ഷം) പേരാണ് ഒപ്പിട്ടത്. യുക്രേനിയന്‍ എണ്ണ, വാതക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഖാര്‍കിവിനെ വരിഞ്ഞുമുറുക്കി റഷ്യ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള തുറന്ന കത്തുകളും നിരവധിയായി പ്രചരിക്കുന്നുണ്ട്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, ആര്‍കിടെക്റ്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ യുദ്ധത്തിനെതിരെ രംഗത്തുവന്നു. മോസ്കോയിലെ ആര്‍ട് മ്യൂസിയമായ ഗ്യാരേജ് തങ്ങളുടെ പ്രവര്‍ത്തനം ശനിയാഴ്ച ഉച്ചമുതല്‍ നിര്‍ത്തിവെച്ചു. യുദ്ധം അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും തങ്ങള്‍ വിശാലലോകത്തിലെ യുദ്ധവിരുദ്ധ ചേരിയിലുള്ളവരാണെന്നും സംഘാടകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നേരത്തെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച യുദ്ധം ആരംഭിച്ച ദിവസവും വെള്ളിയാഴ്ചയും തെരുവില്‍ പ്രക്ഷോഭം നടന്നിരുന്നു. ശനിയാഴ്ച മാത്രം 34 റഷ്യന്‍ നഗരങ്ങളില്‍ നിന്നായി 460 പേരെ അറസ്റ്റ് ചെയ്തു. തലസ്ഥാനമായ മോസ്കോയില്‍ നിന്ന് മാത്രം 200 പേരെയാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്.
യുക്രെയ്നെതിരായ ആക്രമണം: തെരുവില്‍ റഷ്യക്കാര്‍ പ്രക്ഷോഭവുമായി രംഗത്ത്
