മഞ്ചേരി : കൊറോണാ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചെത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് കോയമ്പത്തൂർ ആശുപത്രിയിൽ വച്ച് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരണം.
കുഞ്ഞിനെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അഡ്മിറ്റ് ചെയ്തിരുന്നത്. ശ്വാസതടസ്സം കളുടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. മഞ്ചേരിയിൽ മാത്രം ഇന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കടുത്ത ജാഗ്രതയിൽ ആയി. വ്യാപാരികളോട് കടകൾ അടച്ചിടാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
61 വയസ്സുകാരനായ മോഹൻ ബാഗാൻ താരം ഹംസകോയയാണ് മരിച്ച മറ്റൊരാൾ.

