ബെല്‍ജിയം: യുക്രെയ്നിലെ സൈനിക നടപടിയോടെ റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തെന്നും അനിവാര്യമായി വന്നാല്‍ പ്രതികരിക്കുമെന്ന മുന്നറിയിപ്പും നല്കി നാറ്റോ. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് മുന്നറിയിപ്പ് നല്കി. റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രെയ്നില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണം. യുദ്ധ ദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവന്‍ സമാധാനം പറയണം. അടിയന്തര ഘട്ടത്തില്‍ നാറ്റോ ഇടപെടും. കിഴക്കന്‍ യൂറോപ്പില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും. വരും നാളുകളില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രെയ്ന് തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ അവസാന പോരാട്ടം നടക്കുന്നതിനിടെ നിര്‍ണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. യുക്രെയ്നില്‍ പട്ടാള അട്ടിമറി നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന് പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്.
120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജം: അനിവാര്യമെങ്കില്‍ പ്രതികരിക്കുമെന്ന് നാറ്റോ
