കോട്ടയം: എലിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ പ്രതിരോധ സഞ്ചാരം

കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം, അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ എലിപ്പനിക്കെതിരേ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ട് റാലി സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ, ഡോക്‌സി സൈക്ലിൻ വിതരണം എന്നിവ നടത്തി. ആർപ്പൂക്കര പഞ്ചായത്തിൽ മുൻ വർഷങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനാണ് ‘പ്രതിരോധ സഞ്ചാരം’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. മണിയാപറമ്പ് മുതൽ ചീപ്പുങ്കൽ വരെയായിരുന്നു ബോധവൽക്കരണ യാത്ര. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടി ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ദീപ ജോസ് അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് മെമ്പർ എൽസി കണിച്ചേരി, വാർഡംഗങ്ങളായ സുനിത ബിനു, രഞ്ജിനി മനോജ്, സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ ഡോക്‌സി സൈക്ലിൻ വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഡി എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ശ്യാം, ആർസിഎച്ച് ഓഫീസർ ഡോ. സി.ജെ. സിത്താര, അതിരമ്പുഴ മെഡിക്കൽ ഓഫീസർ ഡോ. റോസിലി ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസർ ജെ. ഡോമി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ പീറ്റർ, ടെക്‌നിക്കൽ അസിസ്റ്റന്റ് സുധൻ, എപ്പിഡെമോളജിസ്റ്റ് നിതിൻ, ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സി. അനൂപ് കുമാർ, ബിജു സി. കിഴക്കേടം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗീതു വിജയപ്പൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →