ലണ്ടൻ: യുക്രൈൻ ജനതയ്ക്കൊപ്പമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈനിൽ റഷ്യ നടപ്പാക്കുന്ന കാടന്‍ പദ്ധതികള്‍ അവസാനിപ്പിക്കുമെന്ന് ബോറിസ് ജോണ്സണ് പറഞ്ഞു. റഷ്യക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യയുടെ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബോറിസ് ജോണ്സണ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം, യുക്രൈനിൽ തലസ്ഥാനമായ കിയവിലേക്ക് കുതിച്ച് റഷ്യൻസൈന്യം. രാജ്യത്തിന്റെ മൂന്നുഭാഗത്തുനിന്നും കരമാർഗവും വ്യോമമാർഗവും സൈനികനീക്കം കടുപ്പിച്ചിരിക്കുകയാണ് റഷ്യ.
24/02/22 വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ ഇതുവരെ 50 യുക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. 10 സിവിലിയന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. നൂറുകണക്കിനുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

