യുക്രൈനിലെ ഇന്ത്യക്കാർക്ക് സുരക്ഷ നൽകുമെന്ന് ഇന്ത്യ

ന്യൂഡൽഹി: യുക്രൈനിലെ ഇന്ത്യക്കാർക്ക് സുരക്ഷനൽകുമെന്ന് ഇന്ത്യ. വിദ്യാർഥികൾ ഉൾപെടെയുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കും. യുക്രൈൻ യുദ്ധം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ യോഗത്തിൽ ഇന്ത്യ നിലപാടറിയിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു. അതേസമയം യുക്രൈനിൽ നിന്നും ഇന്ന് പുലർച്ചെ പുറപ്പെട്ട എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ത്യയിലെത്തിച്ചേർന്നു.

ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദ്യാർഥികളടക്കം 242 പേരെ ഇന്ത്യയിലെത്തിച്ചേർന്നിരുന്നു. യുക്രൈനിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നായിരുന്നു വിദ്യാർഥികൾ പറഞ്ഞത്. മെഡിക്കൽ വിദ്യാർത്ഥികളാണ് കൂടുതലും യുക്രൈനിൽ പഠനം നടത്തുന്നത്. മറ്റു വിമാന സർവീസുകൾ 25, 27, മാർച്ച് ആറ് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നു. എന്നാൽ ഇപ്പോൾ യുക്രൈനിലെ വിമാനത്താവളങ്ങളെല്ലാം അടച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →