കളിചിരികളുമായി കാസര്‍കോട് കളക്ടറേറ്റ് പരിസരത്തെ ക്രഷെ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. കോവിഡാനന്തരം സംസ്ഥാനത്തെ അംഗണവാടികള്‍ സജീവമായി തുടങ്ങിയതിനെ തുടര്‍ന്നാണ് കളക്ടറേറ്റ് പരിസരത്തെ ക്രഷെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ടീച്ചര്‍ ആശാ നാരായണന്‍, ഹെല്‍പ്പര്‍ കെ സുമനയും ഏഴ് കുഞ്ഞുങ്ങളുമാണ് ആദ്യ ദിനത്തില്‍ ക്രഷെയില്‍ എത്തിയത്. 2011ല്‍ കളക്ടറേറ്റ് സ്റ്റാഫ് അംഗങ്ങളുടെ കുട്ടികള്‍ക്കായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ക്രഷെയില്‍ പിന്നീട് സമീപ പ്രദേശങ്ങളില്‍ നിന്നും മറ്റുമായി 34 കുട്ടികള്‍ ഉണ്ടായിരുന്നു. വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത് അറിഞ്ഞാല്‍ കൂടുതല്‍ കുഞ്ഞുങ്ങളെത്തുമെന്നും ടീച്ചര്‍ ആശാ നാരായണന്‍ പറഞ്ഞു.