ചെന്നൈ : അനധികൃത മണല്‍ഖനനത്തിന്റെ പേരില്‍ പത്തനംതിട്ട ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസും അഞ്ച് പുരോഹിതരും അറസ്റ്റിലായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തിരുനെല്‍വേലിയിലെ അംബാസമുദ്രത്ത് താമരഭരണി നദിയിലാണ് അനധികൃതമായ ഖനനം നടത്തിയത്. സഭയുടെ ഉടമസ്ഥതയിലുളള അംബാസമുദ്രത്തിലെ പാട്ടത്തിന് നമല്‍കിയിരുന്ന ഭൂമിയില്‍ മണല്‍ ഖനനം നടത്തിയത് വൈദീകരുടെ അറിവോടെയാണെന്നാണ് പുതുതായി പുറത്തുവരുന്ന വിവരങ്ങള്‍ പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍ നിന്ന് മണല്‍ഖനനം ചെയ്യുന്നതിനും വില്‍ക്കുന്നിനും പാട്ടക്കാരനുമായി ധാരണാ പത്രം ഒപ്പിട്ടിരുന്നു, ലോഡ് ഒന്നിന് 2000മുതല്‍ 2500 രൂപവരെ സഭക്ക് കമ്മീഷന്‍ നല്‍കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥ.
സഭയുടെ ഭൂമി പാട്ടത്തിന് നല്‍കിയിരുന്ന കോട്ടയം സ്വദേശി മാനുവേല്‍ ജോര്‍ജും, സഭയും തമ്മിലുളള കരാര്‍ രേഖയാണ് പുരത്തുവന്നത്. ഭൂമി പാട്ടത്തിന് നല്‍കിയത് കൃഷി ആവശ്യത്തിനെന്നായിരുന്നു സഭ നല്‍കിയ വിശദീകരണം. അംബാസമുദ്രത്തില്‍ സഭക്ക് 300 ഏക്കര്‍ ഭൂമിയുണ്ട. 40 വര്‍,മായി സഭയുടെ അധീനതയിലാണ് സ്ഥലം. താമരഭരണി പുഴയുടെ സമീപത്തായുളള ഈ സ്ഥലത്ത് അനധികൃതമായി മണല്‍ഖനനം നടത്തിയെന്നാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിബിസിഐഡി ബിഷപ്പിനെയും മറ്റു വൈദികരെയും അറസ്റ്റ് ചെയ്‌തത്.
പ്രദേശത്ത കൃഷി ചെയ്യുന്നതിന് മാനുവേല്‍ ജോര്‍ജ് എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷമായി സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ ലംഘിച്ചുവെന്നും മണല്‍ഖനനം നടത്തിയെന്നുമാണ് സഭ ആരോപിച്ചിരുന്നത്. വസ്‌തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ എന്ന നിലയില്‍ രൂപതാ അധികാരികളെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുക യാണെന്നും മാനുവേല്‍ ജോര്‍ജിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചുവെന്നും സഭ അറിയിച്ചിരുന്നു.

