കോഴിക്കോട്: കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ക്ലിനിക്കല്‍ യോഗ സ്പെഷ്യല്‍ ഒ.പി

കോഴിക്കോട്: ആയുഷ് വെല്‍നെസ്സ് സെന്ററായി ഉയര്‍ത്തിയ കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ക്ലിനിക്കല്‍ യോഗ സ്പെഷ്യല്‍ ഒ.പിയും സൗജന്യ യോഗ പരിശീലന ക്ലാസ്സുകളും ആരംഭിച്ചു. ചികിത്സയോടൊപ്പം രോഗാവസ്ഥക്കനുസരിച്ചു യോഗ പരിശീലിപ്പിക്കുന്നതിനായാണ് ക്ലിനിക്കല്‍ യോഗ സ്പെഷ്യല്‍ ഒ.പി സജ്ജീകരിച്ചിട്ടുള്ളത്.

ക്ലിനിക്കല്‍ യോഗ പരിശീലനം നല്‍കുന്നതിനായി ഡോക്ടറുടെ സേവനവും ലഭ്യമാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെയാണ് സ്പെഷ്യല്‍ ഒ.പിയുടെ പ്രവര്‍ത്തനം.
          .
കൈത്തിരി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കും, അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായി ഗര്‍ഭിണികള്‍ക്കും പ്രസവാനന്തരവും, സ്‌കൂളുകള്‍  കേന്ദ്രീകരിച്ച് കുട്ടികള്‍ക്കും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ക്ലിനിക്കല്‍ യോഗ പരിശീലനം നല്‍കി വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →