പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖലാ ഓഫിസ് ഉദ്ഘാടനം ഫെബ്രുവരി 15ന്

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫിസ് ഫെബ്രുവരി 15ന് നാടിനു സമർപ്പിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ പട്ടികജാതി – പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വകുപ്പിന്റെ നാലാമത്തെ മേഖലാ ഓഫിസാണു പാലക്കാട് തുറക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള സേവനം പുതിയ ഓഫിസിലൂടെ ലഭിക്കും. പാലക്കാട് യാക്കര റെയിൽവേ ഗേറ്റിനു സമീപമുള്ള കെ.ടി.വി. ടവേഴ്സിന്റെ രണ്ടാം നിലയാണ് ഓഫിസ്.
വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചടങ്ങിൽ വിതരണം ചെയ്യും. ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠൻ എം.പി. വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലയിൽനിന്നുള്ള എംപിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →