ഇടുക്കിയിൽ വിചിത്രമായ ആകാശക്കാഴ്ച ; പ്രകാശിക്കുന്ന അജ്ഞാത വസ്തുവിനെ കണ്ട അമ്പരപ്പിൽ നാട്ടുകാർ

ഇടുക്കി: ഇടുക്കി ജില്ലയിലെ രാജാക്കാട്, രാജകുമാരി പഞ്ചായത്തിലുള്ളവർ 14/02/22 തിങ്കളാഴ്ച രാവിലെ വിചിത്രമായ ഒരാകാശ ദൃശ്യത്തിന് സാക്ഷികളായി.

രാവിലെ ആറുമണിയോടെ വടക്ക് കിഴക്കൻ ആകാശത്ത് അജ്ഞാതവും വിചിത്രവുമായ ഒരു വെളിച്ചം പ്രത്യക്ഷപ്പെട്ടു. ഒരു ടോർച്ചു പോലെ ഒരു ദിശയിലേക്ക് മാത്രം പ്രകാശം പുറപ്പെടുവിച്ച് അജ്ഞാത വസ്തു ആകാശത്തിലൂടെ സഞ്ചരിച്ചു. വളരെ സാവധാനത്തിലായിരുന്നു വസ്തുവിന്റെ സഞ്ചാരം. കണ്ടവർ പലരും അജ്ഞാത വസ്തുവിന്റെ ചിത്രം മൊബെൽ ഫോണിൽ പകർത്തി. ഇത്തരമൊരു ദൃശ്യം ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അജ്ഞാത വസ്തുവിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →