തിരുവനന്തപുരം : മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ‘മഹര്‍ഷി ചരകശപഥം ‘എടുക്കണമെന്ന ദേശീയ മെഡിക്കല്‍ കമീഷന് തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തെ ആരോഗ്യ മേഖലയെ ഹിന്ദുത്വ വല്ക്കരിക്കുന്നതാണ് നടപടിയെന്നും മെഡിക്കല്‍ കമ്മീഷന് തീരുമാനത്തില്‍ നിന്നും പിന്മാറണംന്നും ഡോക്ടര്‍മാരും മറ്റുസംഘടനകളും ആവശ്യപ്പെട്ടു. ഇത്തരം പ്രതിജ്ഞകള്‍ ആഗോള കാഴ്ചപ്പാടിലും, വര്‍ണ,വംശ,ലിംഗ,ജാതീയ കാഴ്ചപ്പാടുകള്‍ക്ക് അതീതവുമാകണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം.
മതപരവും സ്ത്രീ വിരുദ്ധവുമാണ് ചരകശപഥം. സ്ത്രീകളെ പരിശോധിക്കുമ്പോള്‍ ഭര്‍ത്താവിന്റെയോ അടുത്ത ബന്ധുവിന്റെയോ സാന്നിധ്യം വേണമെന്ന അടിസ്ഥാന രഹിത വസ്തുതകള്‍ നിറഞ്ഞതാണ് ശപഥം. കൂടുതലായി ജോലി ചെയ്യുന്നതിനെ പ്രശംസിക്കുന്നു. ജോലിസംയോഗ്യമായ വസ്ത്രംധരിക്കുമെന്ന് പറയുന്നു. എന്താണ് ഈ യോഗ്യമായ വസ്ത്രധാരണ രീതി ? തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ദേവു ജയന് ചോദിക്കുന്നു. ആരോഗ്യ മേഖലയില്‍ പോലും ആര്‍എസ്എസ് അജന്‍ഡ കൊണ്ടുവരാനുളള ശ്രമത്തില്‍ നിന്ന് മെഡിക്കല്‍ കമീഷന് പിന്മാറണമെന്നാണ് ആവശ്യം.

