നമ്പര്‍ 18 ഹോട്ടലുടമക്കും സുഹൃത്തിനും എതിരെ കൂടുതല്‍ പീഡന പരാതികള്‍

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ റോഡപകടത്തില്‍ മരിച്ച കേസിലെ പ്രതികളായ നമ്പര്‍ 18 ഹോട്ടലുടമ റോയ്‌ ജെ വയലാട്ട്‌, സൈജു എം തങ്കച്ചന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ പീഡന പരാതികള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്‌ ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസ്‌ എടുത്തിരുന്നു. ഇവര്‍ ഇരുവര്‍ക്കും പുറമേ പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ച്‌ ഇവര്‍ക്ക്‌ കൈമാറിയ കോഴിക്കോട്‌ സ്വദേശിനി അഞ്‌ജലി റീമാ ദേവിനെതിരെയും പരാതികളുണ്ട്‌. ഇവരുടെ പീഡനത്തിനിരയായ 9 പേരില്‍ നിന്ന്‌ പോലീസ്‌ മൊഴിയെടുത്തു. ഹോട്ടലില്‍ വെച്ച്‌ റോയിയില്‍നിന്നും മറ്റുപ്രതികളില്‍ നിന്നും മോശം അനുഭവം നേരിട്ടവരാണ്‌ പരാതിക്കാര്‍.

അഞ്‌ജലിയുടെ കോഴിക്കോട്ടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌. മോഡലിംഗിലും മറ്റും താല്‍പര്യമുളള പെണ്‍കുട്ടികളെ പരിപാടികളില്‍ പങ്കെടുപ്പിക്കാനെന്ന പേരില്‍കൊച്ചിയില്‍ കൊണ്ടുവന്ന്‌ റോയിയുടെ ഹോട്ടലിലെ ലഹരി പാര്‍ട്ടികളിലേക്ക്‌ എത്തിക്കുകയായിരുന്നുവെന്നാണ്‌ പരാതിക്കാരുടെ മൊഴി. അഞ്‌ജലിയുടെ പക്കല്‍ വന്‍തോതില്‍ ലഹരി മരുന്ന്‌ ഉണ്ടായിരുന്നതായും മൊഴിയിലുണ്ട്‌.

മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്നത്‌ പ്രത്യേക പോലീസ്‌ സംഘമാണ്‌. പ്രതികള്‍ മൂന്നുപേരും ഒളിവിലാണ്‌. ഇവരുടെ സുഹൃത്തുക്കള ചുറ്റിപ്പറ്റിയാണ്‌ നിലവില്‍ അന്വേഷണം. സൈജുവിനെതിരെ ഏഴുകേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട. ഇതിനുപുറമേയാണ്‌ ഇവര്‍ക്കെതിരെ പോക്ലോ കേസ്‌. ലൈംഗികമായി ദുരനുഭവം ഉണ്ടാായ പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ്‌ മൊഴി നല്‍കിയരിക്കുന്നത്‌. പെണ്‍കുട്ടിയുടെ മാനസിക നില സാധാരണ നിലയിലെത്തിയശേഷം നേരിട്ട്‌ മൊഴിയെടുക്കും. അതേസമയം താന്‍ തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന പറഞ്ഞ്‌ അഞ്‌ജലി ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →