ബിജെപി നേതാക്കളുടെ രഹസ്യ വവിരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: പോലീസ്‌ ശേഖരിച്ച ആര്‍.എസ്‌.എസ്‌ -ബിജെപി നേതാക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ദേശവിരുദ്ധ സംഘടനകള്‍ക്ക്‌ നല്‍കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ മിയമ നടരപിട എടുക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കരിന്‍രെ വിശദീകരണം തേടി. .കെ.എസ്‌ സുരേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസറ്റീസ്‌ കെ ഹരിപാലാണ്‌ വിശദീകരണം തേടിയത്‌.

ഇടുക്കി കരിമണ്ണൂര്‍ സ്‌റ്റേഷനില്‍ ജോലി ചെയ്‌തിരുന്ന പികെ അനസിനെ ഇത്തരത്തില്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താല്‍ പോലീസില്‍ നിന്നും സസ്‌ പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇയാള്‍ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ക്ക്‌ രഹസ്യ വിവരങ്ങള്‍ കൈമാറിയെന്നാണ്‌ ആരോപണം. സംഭവത്തില്‍ വകുപ്പുതല അന്വെഷണമല്ലാതെ തുടര്‍ നടപടിയില്ലെന്നും മതവാദികളുടെ എതിര്‍പ്പ ഭയന്നാണ്‌ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്നുമാണ്‌ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്‌.

വിവിധ നേതാക്കളുടെ വിവരങ്ങള്‍, പ്രായമായി വീടുകളില്‍ ഒറ്റക്കുകഴിയുന്നവര്‍,കുട്ടികളുമൊത്ത്‌ കഴിയുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങളും പാസ്‌ പോര്‍ട്ട്‌ വെരിഫിക്കേഷനുവേണ്ടി ശേഖരിച്ച വിവരങ്ങളുമൊക്കെ ഇത്തരത്തില്‍ ചോരുന്നത്‌ ഗുരുതരമായ പ്രശ്‌നമാണെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →