കാറ്റാടിയിലെ കുറുമ്പി പെണ്ണിനെ ജന ഹൃദയങ്ങൾ ഏറ്റുവാങ്ങി.

വിനീത് ശ്രീനിവാസന്റ കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയിലെ കുറുമ്ബിപെണ്ണേ എന്നാരംഭിക്കുന്ന ഗാനം ജനഹ്യദയങ്ങള്‍ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ടെൻന്റിംഗ് ആയിരിക്കുകയാണ് ഈ ഗാനം.

മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്ന ജോണ്‍ കെ പോളിന്റയാണ് കാറ്റാടി എന്ന മ്യൂസിക്ക് വീഡിയോയുടെ ആശയവും, ഗാനരചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ട്രീം ബെഡ്സ് എന്റര്‍ടെയ്നര്‍ നിര്‍മ്മിച്ച കാറ്റാടി സൈനമ്യൂസിക് വീഡിയോയാണ് റിലീസ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അജോ എം സാമുവേല്‍ ആണ് കാറ്റാടിയില്‍ നായകനായി എത്തുന്നത്. പിറന്നു വീണ നാടിനെ കെട്ടിപ്പുണരുന്ന ഒരു ചെറുപ്പക്കാരന്റ കഥയാണ് കാറ്റാടിയിലൂടെ അവതരിപ്പിക്കുന്നത്. സ്വന്തം നാടിനോടുള്ള വൈകാരിക ബന്ധത്തിന്റ, കുടുംബ ബന്ധങ്ങളുടെ , ബാല്യകാല സൗഹ്യദങ്ങളുടെയുമൊക്കെ ഹ്യദയസ്പര്‍ശിയായ ആവിഷ്കാരമാണ് കാറ്റാടിയുടെ ഇതിവൃത്തം. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഈ ആല്‍ബം ജനമനസുകൾ കീഴടക്കി കഴിഞ്ഞു.

പുതിയ മലയാള സിനിമകളിലൂടെ ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച എറിക്ക് ജോണ്‍സനാണ് കാറ്റാടിയിലെ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
സൈന മ്യൂസിക്കിന്റ ബാനറില്‍ ട്രീ ബെഡ്സ് എന്റടെയ്നര്‍ നിര്‍മ്മിക്കുന്ന കാറ്റാടിയുടെ സംഗീതം – എറിക്ക് ജോണ്‍സന്‍, ഛായാഗ്രഹണം – വിഷ്ണുപ്രസാദ്, എഡിറ്റിംഗ് – ഫിന്‍ ജോര്‍ജ് വര്‍ഗീസ്, സാജന്‍ അജോ എം സാമുവേല്‍, പ്രമോദ് വെളിയനാട്, നോബിള്‍ ജോസ്, ജിപ്സണ്‍ റോച്ച, കുമാരി ഇവാനിയ നാഷ് എന്നിവര്‍ അഭിനയിക്കുന്നു.
പി.ആര്‍.ഒ- അയ്മനം സാജന്‍ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →