ഹൈദരാബാദ്: മണ്ണില്‍ പൊന്നുവിളയിക്കാന്‍ കൃഷിസ്ഥലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് കുടംനിറയെ പൊന്ന്. തെലങ്കാനയിലെ സുല്‍ത്താന്‍പുര്‍ ഗ്രാമത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്ന കര്ഷകന് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മുഹമ്മദ് കൃഷിക്കായി കൃഷിസ്ഥലം വാങ്ങിയത്. മഴക്കാലം വന്നതോടെ കൃഷിക്കായി നിലം ഉഴുതുമറിച്ചു. ബുധനാഴ്ചയാണ് നിധികുംഭങ്ങള്‍ ലഭിച്ചത്.
വിവരം ഉടന്‍ സര്‍ക്കാര്‍ ഉദ്യോഗസസ്ഥരെ അറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ നിധികുംഭം ഏറ്റുവാങ്ങി. ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഈ സ്ഥലത്തിന് ചരിത്രപരമായി വലിയ പ്രാധാന്യമില്ലെന്ന് പഴമക്കാര്‍ പറയുന്നു. രണ്ട് കുടത്തിലുമായി 25 സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ്. പാദസരങ്ങളാണ് ഏറെയും.