മഞ്ചേരി : പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വര്‍മാഭരണങ്ങള്‍ മോഷ്ടിക്കുന്ന ആളെ പോലീസ് പിടികൂടി. മലപ്പുറം കല്‍പകഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ അസീസ് ആണ് പിടിയിലായത്. മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങാപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെളളിയാഴ്‌ച കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയുടെ കൈച്ചെയിന്‍, വള, അരഞ്ഞാണം തുടങ്ങിയ മൂന്നര പവന്‍ ആഭരണങ്ങളാണ് മോഷ്ടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട്‌് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേ്‌ക്കും മോഷ്ടാവ് രക്ഷപെട്ടിരുന്നു.
അന്വേഷണത്തില്‍ മകളുടെ വിവാഹത്തിന് സഹായം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച വീട്ടിലെത്തിയ അബ്ദള്‍ അസീസാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷിച്ചുകൊണ്ടിരിക്കെ വയനാട് മേപ്പാടിയില്‍ നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായത്.