തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നു.
ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം വിശദീകരിച്ച് ഗവർണറെ അനുനയിപ്പിക്കാനാണ് സർക്കാർ നീക്കം.

