ഭക്ഷണത്തില്‍ മരുന്നു നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്‌റ്റില്‍

കോട്ടയം : ഭക്ഷണത്തിലും വെളളത്തിലും തുടര്‍ച്ചയായി മരുന്നുകലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസിറ്റില്‍. പാല മീനച്ചില്‍ പാലക്കാട്‌ സതീമന്ദിരം വീട്ടില്‍ ആശാ സുരേഷാണ്‌ അറസ്റ്റിലായത്‌. ഭര്‍ത്താവിന്റെ പരാതിയിലാണ്‌ അറസ്റ്റ്‌.

2006ലാണ്‌ സുരേഷും ആശയും വിവാഹിതരായത്‌..തുടര്‍ന്ന്‌ 2008ല്‍ മുരുക്കുംപുഴയിലുളള ഭാര്യവീട്ടില്‍ താമസം തുടങ്ങി. 2008ല്‍ ഇവര്‍ പാലക്കാട്‌ സ്വന്തമായി വീടുവാങ്ങി താമസം തുടങ്ങി .ഇതിനിടെ ഭര്‍ത്താവിന്‌ നിരന്തരമായി ശാരിരികമായ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങി. ഡോക്ടറെ കണ്ട്‌ ചികിത്സിച്ചെങ്കിലും കാര്യമായ മാറ്റം വന്നിരുന്നില്ല. പിന്നീട്‌ 20 ദിവസത്തോളം പുറത്തുനിന്ന്‌നഭക്ഷണം കഴിച്ചപ്പോള്‍ ക്ഷീണം ഉണ്ടാകാഞ്ഞതാണ്‌ സംശയത്തിന്‌ കാരണമായത്‌.

സതീഷ്‌ ഇക്കാര്യം ഭാര്യയുടെ കൂട്ടുകാരിയോട്‌ സംസാരിക്കുകയും തനിക്ക്‌ എന്തെങ്കിലും മരുന്ന് തരുന്നുണ്ടോയെന്ന്‌ ചോദിച്ചറിയാന്‍ നിര്‍ദ്ദേശിക്കകുയും ചെയ്‌തു. അപ്പോഴാണ്‌ ഭര്‍ത്താവിന്‌ മരുന്ന്‌ നല്‍കുന്ന കാര്യം പുറത്തുവന്നത്‌. 2015 മുതല്‍ മാനസിക രോഗത്തിനുളള മരുന്ന്‌ ഭക്ഷണത്തില്‍ കലര്‍ത്തി ദിവസവും നല്‍കുന്ന കാര്യം കൂട്ടുകാരിയോട്‌ പറഞ്ഞത്. മരുന്നിന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക്‌ വാട്‌സാപ്പില്‍ അയക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഭര്‍ത്താവ്‌ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന്‌ പരാതി നല്‍കുകയായിരുന്നു. ഭാര്യക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത പോലീസ്‌ വീട്‌ റെയ്‌ഡ്‌ ചെയ്യുകയും മരുന്ന്‌ പിടിച്ചെടുക്കുകയും ചെയ്‌തു. തുടര്‍ന്ന് യുവതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →