വാവാസുരേഷ്‌ ജീവിതത്തിലേക്ക് തിരികെയെത്തുന്നു

കോട്ടയം:വാവസുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹം ജീവിത്തിലേക്ക് തിരികെയെത്തുകയാണ്‌. എങ്കിലും അടുത്ത 48 മണിക്കൂര്‍ അതി നിര്‍ണായകമാണെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ടി.കെ ജയകുമാര്‍ പറഞ്ഞു.
ആന്റിവെനം ഉള്‍പ്പടെ വിവിധ മരുന്നുകള്‍ നല്‍കുന്നുണ്ട്‌. ഇത്‌ വരും ദിവസങ്ങലില്‍ തുടരേണ്ട സാഹചര്യമാണ്‌ ഉളളത്‌. എന്നാല്‍ പലതവണ പാമ്പ്‌ കടിയേറ്റിട്ടുളളതിനാല്‍ ഇത്‌ അലര്‍ജിക്കിടയാക്കിയേക്കാം.

തലച്ചോറിലേക്കുളള രക്ത പ്രവാഹം കുറഞ്ഞതാണ്‌ പ്രധാന വെല്ലുവിളി. ഇത്‌ ഓര്‍മശക്തിയെയും സംസാര ശേഷിയെയും ഒക്കെ നഷ്ടപ്പെടുത്തിയേക്കാം. രക്ത പ്രവാഹം വര്‍ദ്ധിപ്പിക്കാനുളള മരുന്നുകള്‍ നല്‍കുന്നുണ്ട്‌. ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നത്‌ അനുകൂലസൂചനയാണ്‌. ട്യൂബിലൂടെയാണ്‌ ഭക്ഷണം നല്‍കുന്നത്‌. കൈക്കും കാലിനും ഫിസിയോതെറാപ്പിയും ചയ്യുന്നുണ്ട്‌. ഇന്‍ഫെക്ഷനുളള സാധ്യതയും വെല്ലുവിളിയാണ്‌. വൃക്ക,കരള്‍ എന്നിവയെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മുന്‍സൂപ്രണ്ട്‌ എസ്‌ ഷര്‍മദ്‌ ഇന്നലെ വാവ സുരേഷിനെ സന്ദര്‍ശിച്ച്‌ സ്ഥിതി വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →