ആദായനികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: ആദായനികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സര്‍ക്കാരിന്റെ കൈകള്‍ക്ക് ബലമേകുന്ന രാജ്യത്തെ നികുതിദായകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡയറക്ട് ടാക്സിനെ കുറിച്ച് പ്രതിപാദിക്കുന്ന പ്രസംഗത്തിലെ പാര്‍ട്ട് ബി ധനമന്ത്രി വായിച്ചത്. മഹാഭാരതത്തിലെ ശാന്തിപര്‍വം അധ്യായം പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. പുതിയ ഇളവുകളില്ലെന്നും മന്ത്രി പറഞ്ഞു. ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ രണ്ട് വർഷം അനുവദിക്കും. വെർച്വൽ, ഡിജിറ്റൽ സ്വത്തുകളുടെ കൈമാറ്റത്തിലെ ആദായത്തിന് 30 ശതമാനം നികുതി ഏർപ്പെടുത്തും.

സ്റ്റാർട്പ്പുകളുടെ ആദായനികുതി അടയ്ക്കുന്നതിനുള്ള കാലാവധി 2023 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എൻ.പി.എസ് നിക്ഷേപങ്ങൾക്ക് 14 ശതമാനം വരെ നികുതി ഇളവ് നൽകും.

സഹകരണ സംഘങ്ങളുടെ മിനിമം നികുതി 15 ശതമാനമാക്കുമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി വരുമാനം വർധിച്ചതായും മന്ത്രി വ്യക്തമാക്കി. ജനുവരിയിൽ മാത്രം 1.4 ലക്ഷം കോടി നേടാനായി. കോവിഡ് കാലത്ത് ഇത് മികച്ച നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →